സ്വപ്‌നങ്ങൾ വിൽക്കാനുണ്ട്

സ്വപ്‌നങ്ങൾ വിൽക്കാനുണ്ട്

കർണൻ, ഭഗത് സിംഗ്, ഗാന്ധിജി, ഇവരൊക്കെ പല മലയാളികളുടെയും റോൾ മോടലുകലാണ്, വാക്കുകൾ കൊണ്ടും കർമ്മം കൊണ്ടും. പക്ഷേ ഇവർക്കൊക്കെ പകരം മിക്കി മൗസും, സൂപ്പർ മാനും, ബാറ്റ് മാനും ഒക്കെ സൂപ്പർ ഹീറോകൾ ആവുന്ന ഒരേയൊരു കാലമാണ് കുട്ടിക്കാലം… വളരെ നിഷ്കളങ്കമാണ് ബാല്യത്തിൽ നമ്മൾ കാണുന്ന കാഴ്ച്ചകളും, ചിന്തിക്കുന്ന കാര്യങ്ങളും, ഇഷ്ടപ്പെടുന്ന അസ്ഥിത്വങ്ങളും എല്ലാം; സ്വപ്‌നങ്ങൾ ഒരുപാട് കാണുന്ന കാലം; പക്ഷേ കുട്ടിക്കാലത്ത് കാണുന്ന ആ സ്വപ്നത്തിന്റെ പുറകെ വലുതായത്തിനു ശേഷവും പോകുന്ന എത്ര പേരുണ്ടാവും നമുക്കിടയിൽ??? വളരെ കുറവ്! കാരണം വളരെ ലളിതമാണ്, വ്യത്യസ്തരാവാൻ തയ്യാറുള്ളവർ വളരെ വിരളമാണ്… മുതിർന്നവർ പലപ്പോഴും “കിറുക്ക്” എന്ന് വിളിച്ച് തള്ളിക്കളയാറുള്ള അത്തരം സ്വപ്നങ്ങളുടെ പുറകെ പോകുന്നതിന്റെ സുഖവും, അത്തരം സ്വപ്‌നങ്ങൾ വിവിധങ്ങളായി പങ്കു വെക്കപ്പെടുമ്പോൾ ജീവിതത്തിനു വരുന്ന സങ്കീർണ്ണതകളും, ഒടുവിൽ ഇലകൾ പൊഴിച്ച മരം പോലെ അതേ ജീവിതം സ്നേഹത്തിനു വഴിമാറുന്നതുമെല്ലാം എത്രത്തോളം ലളിതവും എന്നാൽ ആഴത്തിലുള്ളതുമാണെന്നും ആകാശക്കോട്ടയിലെ നക്ഷത്രങ്ങളെപ്പോലെ കോർത്തിണക്കി ദൃശ്യവൽക്കരിക്കാനുള്ള ശ്രമമാണ് റോജിൻ തോമസിന്റെ “ജോ ആൻറ് ദി ബോയ്”.

jo-and-the-boy-malayalam-movie-stills
Manju Warrier & Master Sanoop in the movie

ജൊആൻ മേരി ജോണ്‍ വെറും ഒരു പ്രൊഫെഷ്ണൽ അനിമേറ്റർ അല്ല, അവൾ സ്വപ്നങ്ങളെ ജീവിതമായി കണ്ടവളാണ്; വാൾട്ട് ഡിസ്നിയെ പോലൊരു വലിയ വ്യക്തിയായി, മിക്കി മൗസിനെപ്പൊലൊരു കഥാപാത്രത്തെ വാർത്തെടുക്കുന്നത് സ്വപ്നം കണ്ടവൾ. പഠിക്കുന്ന കാലത്ത് ഉള്ളിൽ ഉയരങ്ങൾ കീഴടക്കാനുള്ള ആവേശം കൊണ്ട് നടന്ന ജോ-ക്ക് പലയിടത്തായി വരുന്ന വീഴ്ച്ചകൾ ആ ആവേശത്തിന്റെ ഘാതകരായി മാറുന്നുവെന്ന തോന്നൽ ശക്തിപ്പെടുന്നു. ആ സ്വപ്നക്കൂടാരത്തിലേക്കാണു ക്രിസ് എന്ന മറ്റൊരു സ്വപ്നങ്ങളുടെ രാജകുമാരൻ കടന്നു വരുന്നത്. ജോയുടെ മിക്കി മൗസ് സ്വപ്നവും, ക്രിസിന്റെ ലോകയാത്രാ സ്വപ്നവും എവിടെയൊക്കെയോ തമ്മിൽ ഉരസി തമ്മിൽ ചേരാതെ ഏറ്റു മുട്ടുന്നുണ്ടെങ്കിലും, ആ പത്തു വയസ്സുകാരന്റെ നിഷ്കളങ്കതകളിൽ വിരിയുന്ന കുറുമ്പ് നിറഞ്ഞ സ്നേഹം പതിയെ പതിയെ തന്നെ വരിഞ്ഞു മുറുക്കുന്നത് ജോ അറിയുന്നുണ്ട്. സ്വപ്‌നങ്ങൾ കാണാൻ പരസ്പരം പഠിച്ചും, പഠി പ്പിച്ചും അവർ അങ്ങനെ തങ്ങളുടെ സ്വപ്നങ്ങളെയും തങ്ങളുടെ ഇടയിലെ ബന്ധങ്ങളെയും സ്നേഹിച്ചും ആസ്വദിച്ചും തുടങ്ങുന്നിടത്ത് ചിത്രം ജീവിതം എന്ന അറിവുകളുടെയും, അനുഭവങ്ങളുടെയും കലവറ തന്നെ നമുക്ക് മുന്നിൽ തുറന്നു വെക്കുന്നു. ജോയുടെ സ്വപ്നമരം വളരുന്തോറും അതിന്റെ തണലിൽ ക്രിസും വളർന്നുകൊണ്ടിരുന്നു. ഒരു പത്തു വയസ്സുകാരന് ലഭിക്കുന്ന അസുലഭ അംഗീകാരം അവനെ ദുർനടപ്പിലാക്കുമെന്ന നമ്മുടെ “പ്രബുദ്ധ” സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനെ കീഴ്മേൽ മറിച്ചിട്ടുകൊണ്ട് ഒരു ചിത്രം അവസാനിക്കുന്നിടത്ത് മലയാള സിനിമക്ക് കാമ്പും നന്മയുമുള്ള കഥാ തന്തുക്കളുടെ ഒരു വൻ തുരുത്ത് തന്നെ കാണാം.

 

ജോണിക്കുട്ടിയെപ്പൊലൊരു അഛൻ നമ്മുടെയൊക്കെ എന്നോ ഉള്ള ഓർമ്മകളിൽ ഇന്നുമുണ്ട്. ജോയെ പോലൊരു ചേച്ചിയും ക്രിസിനെ പോലൊരു അനിയൻകുട്ടനും എന്നെപോലുള്ള നൂറുകണക്കിന് പേരുടെ മറ്റൊരു സ്വപ്നമാണ്.

 

posterസിനിമ കാണാൻ തുടങ്ങിയ നാളുകളിൽ എവിടെയോ കാരണമില്ലാത്ത ഒരു പ്രത്യേക ഇഷ്ടം എന്നിലെന്നും വേഷ പ്പകർച്ചകളിലൂടെ സമ്മാനിച്ച നടിയാണ് മഞ്ജു വാര്യർ. മഞ്ജു ചേച്ചി ചെയ്ത ഓരോ കഥാപാത്രവും എന്നെ സംബന്ധിച്ച് നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന വ്യക്തിത്വങ്ങളാണ്; സല്ലാപത്തിലെ രാധ, കളിവീടിലെ മൃദുല, ആറാം തമ്പുരാനിലെ ഉണ്ണിമായ, സമ്മർ ഇൻ ബത്ലഹേമിലെ ആമി, ഹൗ ഓൾഡ്‌ ആർ യുവിലെ നിരുപമ, ഒടുവിലിതാ ഈ ജോയും. ആരുടെ ഒപ്പം മാറ്റുരച്ചാലും പ്രതിഭയിലും, അഭിനയത്തിലും, പകർന്നാട്ടത്തിലും തെല്ലും തിളക്കം മങ്ങാത്ത മഞ്ജുവിന്റെ പ്രകടനം ഈ ചിത്രത്തിലും മികവുറ്റത് തന്നെയെന്നത് സംശയമില്ല. കുഞ്ഞാണെങ്കിലും ഇക്കാലം കൊണ്ട് സിനിമയിൽ കണ്ട ബാല താരങ്ങളിൽ തന്മയത്തായ പ്രകടനം കാഴ്ച്ച വെച്ചുകൊണ്ട് മാസ്റ്റർ സനൂപും രംഗങ്ങൾ മനോഹരമാക്കിയിരിക്കുന്നു.

 

രണ്ടര മണിക്കൂറിലധികം ഇത്തരമൊരു ചിത്രത്തിനു മുന്നിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ രാഹുൽ സുബ്രമണ്യന്റെ സംഗീതവും, നീൽ ഡി കുൻഹയുടെ അപാരസൗന്ദര്യം മുറ്റിനിന്ന ഛായാഗ്രഹണവും മുഖ്യ പങ്കു തന്നെ വഹിച്ചിട്ടുണ്ട്.

 

ആദ്യം ഒരു മങ്കി പെൻ കൊണ്ട് വരച്ച ഒരു കൊച്ച് ജീവിതം; അത് കഴിഞ്ഞിതാ മങ്കി പെന്നിനെക്കാൾ ശക്തമായ മറ്റേതോ മായപ്പേന കൊണ്ട് ജോ ആൻറ് ദി ബോയ് എന്ന സുന്ദരമായൊരു ജീവിത കാർടൂണ്‍ വരച്ച് ഞങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നു… പ്രിയ റോജിൻ, താങ്കൾ കടം തരുന്ന ഇത്തരം സുന്ദരമായ ക്രിയാത്മക കാഴ്ച്ചകൾ ഇനിയും കാണാൻ കാത്തിരിപ്പാണ് ഞങ്ങൾ!

Yes, life is all about dreams and chasing the dreams; because at the end, you will surely SEE HAPPINESS!

ഒറ്റാൽ – ഉള്ളിൽ നീറ്റലായി ഒരു ദൃശ്യ കാവ്യം

ഒറ്റാൽ – ഉള്ളിൽ നീറ്റലായി ഒരു ദൃശ്യ കാവ്യം

കുട്ടപ്പായി: എന്നെ എന്തിനാ പഠിക്കാൻ വിടുന്നെ?

വല്യപ്പച്ചായി: എല്ലാരുമെന്തിനാ പഠിക്കാൻ പോകുന്നേ? ആർക്കറിയാം…

(മൗനം) (നേർത്ത പശ്ചാത്തല സംഗീതം)

ജീവിതം വളരെ സ്ലോ ആണ്; അത് പച്ചയായ ഒരു യാഥാർത്ഥ്യം കൂടിയാണ്… അവിടെ നിങ്ങൾക്ക് ക്യാമറയോ, എഡിറ്റിങ്ങോ ഒന്നും കാണാൻ കഴിയില്ല; അതുകൊണ്ടുതന്നെ പലപ്പോഴും കണ്മുന്നിൽ കാണുന്ന ദൃശ്യങ്ങൾ വളരെ വരണ്ടതായിരിക്കാം, ചിലത് അപ്രതീക്ഷിതമാം വിധം അതിമനോഹരവും! ചിലപ്പോൾ നമ്മൾ എല്ലാം മറന്നു ചിരിക്കും, മറ്റു ചിലപ്പോൾ ആരുമറിയാതെ ആ ഇരുട്ടിൽ തേങ്ങലടക്കി കരയാം…

മുകളിൽ എഴുതിയ തിരക്കഥാശകലം അരികുവൽക്കരിക്കപ്പെട്ടു പോകുന്ന കഥാപാത്രങ്ങളുടെ കൂട്ടുകാരൻ ജയരാജിന്റെ മികച്ച സൃഷ്ടികളിലൊന്ന്‌ എന്ന് ഞാൻ വിലയിരുത്തുന്ന “ഒറ്റാൽ” എന്ന ചിത്രത്തിലേതാണ്‌; തുടർന്നെഴുതിയ നിരീക്ഷണങ്ങളും ആ ചിത്രത്തോടുള്ള എന്റെ പ്രതികരണങ്ങളിൽ പെടുന്നു.

തീയറ്റർ എത്തുമ്പോൾ അന്തരീക്ഷം ശൂന്യം, മൂകം! ചുമ്മാ ആ ഒഴിഞ്ഞ കോണിൽ പോയിരുന്ന് നെറ്റ് സർഫ് ചെയ്തപ്പോൾ ചിത്രത്തിനു അടിസ്ഥാനമായ ആങ്കലേയ കഥാകാരൻ ആന്റൻ ചെഖോവിന്റെ VANKA എന്ന ചെറുകഥ കിട്ടി, അപ്പൊത്തന്നെ വായിച്ചു… കഥയിൽ വരച്ചിട്ട അതെ മൗലികതയോടെ “ഒറ്റാൽ” അഭ്രപാളികളിൽ ജീവിതത്തിന്റെ നേരിനെയും നശ്വരതയെയും തുല്യമായി സമ്മേളിപ്പിച്ച് ഒരു സുന്ദര ദൃശ്യ കാവ്യം തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടനാടിന്റെ വശ്യ സൗന്ദര്യത്തിൽ പൊലിഞ്ഞു പോകാതെ വല്യപ്പച്ചായിയും കുട്ടപ്പായിയുമായി കുമരകം വാസുദേവനും അശാന്ത് കെ ഷാ-യും തങ്ങളുടെ പകർന്നാട്ടങ്ങൾ ഭദ്രമാക്കിയിരിക്കുന്നു. ജോഷി മംഗലത്തിന്റെ തിരക്കഥയും, എം ജെ രാധാകൃഷ്ണന്റെ ക്യാമറയും, ശ്രീവത്സൻ ജെ മേനോന്റെ പശ്ചാത്തല സംഗീതവും തമ്മിൽ കടുത്ത പ്രണയമാണെന്ന് തീർച്ച…

ഒന്നേ കേട്ടുള്ളുവെങ്കിലും, കാവാലം നാരായണ പണിക്കരുടെ വരികൾക്കും ഈണങ്ങൾക്കുമൊത്ത് കാവാലം വിശ്വംഭരന്റെ ശബ്ദമാധുരി മധുരോദാത്തമായി കാതുകൾക്ക് ഇംബമേകിയെന്ന് പറയാതെ വയ്യ.

വല്യൊരു റിവ്യൂ എഴുതി മുഷിപ്പിക്ക്യല്ലാട്ടോ…
എന്നെ സംബന്ധിച്ച് ഈ സിനിമയിൽ ജീവിതമുണ്ടായിരുന്നു, ഞാനുണ്ടായിരുന്നു, എന്റെ മുത്തച്ഛനുണ്ടായിരുന്നു, എന്റെ കുട്ടിക്കാലവും, കളിക്കൂട്ടുകാരും ഉണ്ടായിരുന്നു. ഒരു ടെക്നിക്കൽ വർക്ക്‌ എന്നതിനപ്പുറം ജീവിതം എന്ന പച്ചയായ യാഥാർത്ഥ്യത്തിനു എതിരെ പിടിച്ച ഒരു കണ്ണാടിയെന്ന നിലയിൽ ഈ ചിത്രം എനിക്ക് പ്രിയങ്കരമാകുന്നു.

ആ ദൃശ്യങ്ങളുടെ ഓർമ്മകളിലേക്ക് എത്തി നോക്കുമ്പോൾ ചില സംഭാഷണ ശകലങ്ങൾ കൂടി കടന്നുപോയ നിമിഷങ്ങളെ പുറകിലാക്കി എന്നിലേക്ക് ഓടിയെത്തുന്നു:

കുട്ടപ്പായി: കത്തില്ലാത്ത പോസ്റ്റ്‌മാൻ ചേട്ടാ, കുട്ടനാട്ടിലാർക്കേലും കത്തുണ്ടോ?
പോസ്റ്റ്‌ മാൻ: കുട്ടനാട്ടിലാർക്കും കത്തില്ലാ…

മുകളിൽ വാരി വിതറിയ വാക്കുകൾക്ക് വിരാമമിടുമ്പോൾ ഒന്നുകൂടി പറയട്ടെ: പ്രതീക്ഷ; നിലനിൽപ്പ്‌… ഇവക്കിടയിലെ ഒറ്റത്തുഴയുള്ള തോണിയിൽ സ്വയം തുഴഞ്ഞു ദിശ കണ്ടു കരയെത്താൻ നോക്കുന്ന എല്ലാ സഹജീവികൾക്കും എന്റെയീ വാക്കുകളും, ഒപ്പം നിറഞ്ഞ സ്നേഹവും ഞാൻ സമർപ്പിക്കുന്നു…!!!

വല്യപ്പച്ചായിയോടൊപ്പം കുട്ടപ്പായിയുടെ അഭാവ-വിഷാദത്തിൽ ഞാനും ചേർന്ന് പാടുന്നു:

“നിന്നാണേ, നേരാണേ,
നീയെന്റെ തങ്കാണേ…
നിന്നാണേ, നേരാണേ,
നീയെന്റെ തങ്കാണേ…”

മൊയ്ദീൻ എന്ന പുഴയും കാഞ്ചനയെന്ന കടലും

മൊയ്ദീൻ എന്ന പുഴയും കാഞ്ചനയെന്ന കടലും

നിങ്ങൾ എന്നെങ്കിലും അവളെപ്പോലൊരുവളെ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ?
മറ്റെല്ലാത്തിനും മീതെ നിങ്ങളോടൊപ്പം ക്ഷണികമായൊരു ജീവിതം ജീവിക്കാനുള്ള അവളുടെ ഉള്ളിലെ ആശയെ നിങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ?
ശരിയാണ്, ഇത് മതത്തിന്റെയും കീഴ്വഴക്കങ്ങളുടെയും ദുഷിച്ച കാലമാണ്… പക്ഷേ ഇവക്ക് മീതെ സർവ്വ ത്യാഗികളായി സ്വജീവിതങ്ങളെ തങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിനായി ഉഴിഞ്ഞുവെച്ച അപൂർവ്വ ആത്മാക്കളും ഈ മണ്ണിൽ ജീവിച്ചിട്ടുണ്ട്… അതെ, മൊയ്ദീനും കാഞ്ചനമാലയും കേവലം സങ്കല്പങ്ങളായിരുന്നില്ല. അവരും അവരുടെ പ്രണയവും അവരുടെ തന്നെ ജീവിതവും ഭൂമിയിലെ ഏറ്റവും മഹത്തായ ജീവിത-പാഠ-പുസ്തകങ്ങളിലൊന്നാണു എന്ന് പറഞ്ഞാൽ ഒട്ടും അധികമാവില്ല.

Parvathy as Kanchana
Parvathy as Kanchana

ഒരു പഴയ കാല ചരിത്രത്തെ അപ്പാടെ പകർത്തി എടുക്കുന്നതിൽ ഛായാഗ്രാഹകൻ എന്ന നിലയിൽ ജോമോൻ തന്റെ ക്യാമറ കൊണ്ട് മനോഹരമായൊരു കവിത തന്നെയാണ് എഴുതിയിരിക്കുന്നത്. പച്ചപ്പ് തുളുമ്പുന്ന വയലോരങ്ങൾ, ഇന്നത്തെ തലമുറയുടെ കഥകളിൽ മാത്രം ഒതുങ്ങുന്ന തനി നാടൻ നാട്ടുവഴികൾ, തനതായ നായർ തറവാട്, പുറംപണിക്കാരുടെ കുടി, പക്കാ ഇസ്ലാം തറവാട്, തുടങ്ങി അങ്ങനെയേ നീളുന്നു ജോമോന്റെ ക്യാമറയിലും ഗോദുൽ ദാസിന്റെ കലാ സംവിധാനത്തിലും വിരിഞ്ഞ കവിതയിലെ മൗലികത. 1960-കളിൽ നടന്ന ഒരു കഥയെ ഇന്നത്തെ തലമുറക്ക് മുന്നിൽ തുറന്നു വെക്കുമ്പോൾ വന്നേക്കാവുന്ന അനേകം പരിമിതികളെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംഭാഷണ ശകലങ്ങളിലുടെയും, മികച്ച ദൃശ്യ ഭാഷയിലുടെയും, സരസമായ നർമ്മത്തിന്റെ മേമ്പോടിയിലുടെയും, സംവിധായകൻ വളരെ കരുതലോടെ മറികടക്കാൻ ശ്രമിച്ചിരിക്കുന്നു എന്നത് എഴുത്തുകാരനും കൂടിയായ ചിത്രത്തിന്റെ സംവിധായകൻ വിമലിന് മാത്രം അവകാശപ്പെടാവുന്ന അഭിനന്ദനമാണ്. പഴയ കാലത്തെ അഭ്ര പാളിയിൽ പകർത്തിയപ്പോൾ ആ കാലത്തെ സാക്ഷ്യപ്പെടുത്തുംവിധം വസ്ത്രാലങ്കാരം നിർവ്വഹിച്ച കുമാർ എടപ്പാളും, ഓരോ മുഖവും അതിനനുസരിച്ച് മിനുക്കിയെടുത്ത രഞ്ജിത്ത് അമ്പാടിയും പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു.

Prithviraj as Moideen
Prithviraj as Moideen

ഏതൊരു ഹിറ്റ് സിനിമയുടെയും പോലെ ഇവിടെയും എം. ജയച്ചന്ദ്രന്റെയും രമേശ് നാരായണന്റെയും ഈണങ്ങളിൽ ഒരുങ്ങിയ ഗാനങ്ങളെല്ലാം മൊയ്ദീന്റെയും കാഞ്ചനയുടെയും പ്രണയ ഗാഥകളായി മാറിയിരിക്കുന്നു. ‘അഭിനയ ചാരുത’ എന്ന ആശയത്തെ അർത്ഥവത്താക്കുംവിധം പ്രിഥ്വിരാജ് തന്റെ മൊയ്ദീനെയും പാർവ്വതി തന്റെ കാഞ്ചനയെയും അടക്കമാർന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ ഭദ്രമാക്കിയിട്ടുണ്ട്. കൂടാതെ അപ്പുവിനെ അവതരിപ്പിച്ച ടോവിനോ തോമസ്, ഉണ്ണി മുഹമ്മദ് സാഹിബ്ബിനെ അവിസ്മരണീയമാക്കിയ സായ് കുമാർ, സേതുവായി നടിച്ച ബാല, മൊയ്ദീന്റെ ഉമ്മയായി ആടിത്തകർത്ത ലെന, എന്നിവരാണ് ചിത്രത്തെ മറക്കാനാവാത്ത ഒരനുഭവമാക്കി മാറ്റിയ മറ്റു പ്രതിഭകൾ.

പ്രമേയത്തോട് വളരെ നല്ല രീതിയിൽ നീതി പുലർത്തുകയും, തീക്ഷ്ണമായ കഥാ സന്ദർഭങ്ങൾ സുന്ദരമായി കോർത്തിണക്കിക്കൊണ്ടും, സർവ്വോപരി പ്രേക്ഷകനെ വേദനകളും, പ്രതിസന്ധികളും ഏറെയുള്ള ഒരു സാധാരണ ജീവിതത്തിലുടെ കടത്തിവിട്ട് അവനെ നിഷ്കളങ്കമായി ചിരിപ്പിക്കുകയും, ദാരുണമായി വിങ്ങാനും, ചെറുതായി കരയാനുമെല്ലാം പഠിപ്പിക്കുകയും ചെയ്ത ഒരു കലാസൃഷ്ടി എന്ന നിലക്ക് “എന്ന് നിന്റെ മൊയ്ദീൻ” ഒരുപാടിഷ്ടവും സ്നേഹവും ഒരുപോലെ തോന്നിച്ച ഒരു ചിത്രമാവുന്നു എന്നതിൽ തെല്ലും അത്ഭുതമില്ല!

Traces of eternal love!

ഓർക്കുംതോറും സത്യമുള്ള ആ പ്രണയ കാവ്യത്തിന്റെ മറക്കാനാവാത്ത ചില ഏടുകൾ മനസ്സില് തേട്ടി വരുന്നു:
“ഇലവഴിഞ്ഞി പുഴ അറബിക്കടലിനുള്ളതാണെങ്കിൽ, കാഞ്ചന ഈ മൊയ്ദീനുള്ളതാണ്.”
“ഓള് പടച്ചോനോട് അന്നെ വീണ്ടും വീണ്ടും തേടിയതിന്റെ ഫലായ്ട്ടാ അന്റെ റൂഹ് ഇപ്പ്യും ഈടെ നിക്കണത്, ആ റൂഹ് ഇയ്യ് ഓൾക്കന്നെ തിരിച്ച് കൊടുക്കണം…”

ന്റെ മാനിക്കാക്കാ…ഇങ്ങടെ ശബ്ദം ആനിന്റെതായിരുന്ന്…ഇങ്ങളെ വഴീലാണ് സ്നേഹം ജനിച്ചത്…
ന്റെ കാഞ്ചനക്കുട്ടീ…അന്റെ കാത്തിരിപ്പാണ് ദുനിയാവിലെ ഏറ്റോം നീളം കൂടിയ വർഷം…അന്റെ സഹനമാണ് ഈടുത്തെ ഇനിയുള്ള പ്രണയങ്ങൾടെ ഏറ്റോം ബല്യേ ശക്തി…

മറക്കൂല, ഇങ്ങളേം ഇങ്ങള് കാട്ടിത്തന്ന പ്രണയത്തിന്റെ മായക്കാഴ്ച്ചകളും!!!

‘ഞാൻ’ – അലിഖിതമായ ഒരു ആത്മാന്വേഷണ യാത്ര

‘ഞാൻ’ – അലിഖിതമായ ഒരു ആത്മാന്വേഷണ യാത്ര

സിനിമ എന്നത് കേവലം ഒരു ദൃശ്യ വിരുന്നോ ആശയ വിനിമയ മാധ്യമമോ മാത്രമല്ല. അതൊരു സങ്കീർണ്ണമായ പരീക്ഷണം കൂടിയാണ്. പ്രേക്ഷകരോട് എങ്ങനെയൊക്കെ വ്യത്യസ്തമായ രീതികളിൽ സംവദിക്കാം എന്നതിന്റെ ഒരു തനത് പരീക്ഷണശാല. കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ നിങ്ങൾ കാണാറുള്ളത് രണ്ടു തരത്തിലുള്ള ‘ഞാൻ’ ആണ്: ഒന്ന്, നിങ്ങളൊരുപാട് ആരാധിക്കുന്ന, നിങ്ങളുടെ ശരീര സൗന്ദര്യം സുലഭമായി പ്രകടമാക്കുന്ന ‘ഞാൻ’. രണ്ട്, നിങ്ങൾക്ക് ചുറ്റുമുള്ളവരെല്ലാം അളവറ്റ് സ്നേഹിക്കുന്ന ‘ഞാൻ’ എന്ന വ്യക്തി. ഇതൊന്നുമല്ലാതെ മൂന്നാമതൊരു ‘ഞാൻ’ ഉണ്ട്, കണ്ടിട്ടുണ്ടോ നിങ്ങൾ? നിങ്ങളൊരുപാട് ഭയക്കുന്ന, ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത, കണ്ടാലും മനസ്സ് അംഗീകരിക്കാൻ വിസ്സമ്മതിക്കുന്ന ഒരു ‘ഞാൻ’. ആ ‘ഞാൻ’ എന്ന സ്വരൂപത്തിലേക്കുള്ള സാഹസികമായ ആഴ്ന്നിറങ്ങലുകളാണു മലയാളത്തിന്റെ അനുഗ്രഹീത എഴുത്തുകാരൻ ടി.പി. രാജീവന്റെ ‘കെ.ടി.എൻ. കോട്ടൂർ: എഴുത്തും ജീവിതവും’ എന്ന സൃഷ്ടിയെ ആസ്പദമാക്കി നിഗൂഡതകളുടെ സഹയാത്രികൻ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഞാൻ’ എന്നാ ചിത്രം മുന്നോട്ടു വെക്കുന്നതെന്ന് പറയാം.

പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് ‘Self Portrait’ എന്ന ടാഗ് ലൈൻ സിനിമയെ അവനവന്റെ അസ്ഥിത്വത്തിലെ സത്യത്തിന്റെ വിവിധ മുഖങ്ങളെ തേടിയുള്ള ഗഹനമായ യാത്രയാക്കി മാറ്റുന്നു. നാടകവും സിനിമയും ജീവിതവും ഒരുപോലെ ബിഗ്‌ സ്ക്രീനിൽ അരങ്ങുവാഴുന്ന ഇന്ദ്രജാലം ചിത്രത്തെ ദൃശ്യചാരുതയുടെ പണിപ്പുരയിൽ സസൂക്ഷ്മം പ്രതിഷ്ഠിക്കുന്നു.

ഒരു മനുഷ്യനെക്കുറിച്ച് വായിക്കുന്നു; അറിയുന്നു; പിന്നിട്ട വഴികളിലെങ്ങും ആരോടും തോന്നാത്ത അടുപ്പവും സ്നേഹവും ആ വ്യക്തിക്കു പുറകെ സഞ്ചരിക്കുവാൻ മനസ്സിനെ പ്രേരിപ്പിക്കുന്നു. ഒപ്പം ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ആവിഷ്കാര വേദിയായ നാടകത്തിന്റെ ഹൃദയത്തിലേക്ക് ആ വ്യക്തിജീവിതത്തെ അല്പാല്പ്പമായി ഉരുക്കിയോഴിക്കാനും തീരുമാനിക്കുന്നു. എത്ര തീവ്രമാണ് യാത്രയെന്ന വീഞ്ഞിന്റെ മധുരം അല്ലെ?

സ്ത്രീ എന്നാ മഹനീയ സാന്നിധ്യത്തെ അടക്കിവാണു പൊള്ളയായ ക്ഷണിക സന്തോഷങ്ങളിൽ ഏർപ്പെടുന്ന ഓരോ പുരുഷനും മനസ്സാലെയോ പ്രവർത്തിയാലെയൊ ഏതോ അജ്ഞാതമായ പാപ-രതി പരമ്പരകളുടെ തുടർച്ചയാണെന്നും, എത്ര ശ്രമിച്ചാലും അഴിച്ചെടുക്കാനാവാത്ത ഒരു കുരുക്കായി ആ തുടർച്ചയുടെ പരിസ്ഫുരണം ആവിർഭവിക്കുന്നത് എത്ര വിസ്മയകരവും അവിചാരിതവുമാണെന്നും ‘ഞാൻ’ എന്ന ആത്മ വിശകലനത്തിന്റെ കണ്ണാടിയുടെ സൂക്ഷമങ്ങളായ കണ്ണുകളിലൂടെ സംവിധായകാൻ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നത് തീർച്ച. മറ്റൊരു രീതിയിൽ, വീട്ടിലെ പുരുഷാധിപത്യത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട പെണ്‍രോഷങ്ങൾ കടന്നുപോയ നിമിഷങ്ങളുടെ ചില്ലു കഷ്ണങ്ങളിൽ തെളിഞ്ഞു വരുമ്പോൾ, നിറവും ഗന്ധവുമില്ലാത്ത മിഴിനീരിനാൽ പശ്ചാത്താപത്തിന്റെ വ്യർത്ഥ പ്രയത്നങ്ങൾ നടത്തുന്ന പുരുഷന്മാരായി തങ്ങൾ മാറുന്നത് കെ.ടി. നാരായണനിലൂടെയും കൃഷ്ണനിലൂടെയും എല്ലാം വളരെ വ്യക്തമായി സമർത്ഥിക്കപ്പെടുന്നുണ്ട്.

ബ്ളോഗ് എന്ന വിശാലമായ അഭിപ്രായ-പ്രകടന ലോകത്തിൽ സ്വത്വത്തിനു (Identity) എത്രത്തോളം പ്രാധാന്യമുണ്ടെന്ന് രവി ചന്ദ്രശേഖറിന്റെ ‘കോട്ടൂർ’ എന്ന അപര വ്യക്തിത്വത്തിന്റെ ചിത്രണത്തിലൂടെ പ്രേക്ഷകന് മനസ്സിലാവുന്നു. ഒരേ സമയം രവി ചന്ദ്രശേഖറായും, കെ.ടി. നാരായണനായും, അഭ്രപാളികാളിൽ മറ്റൊരു ‘ഞാൻ’ ആയി മികവുറ്റ പ്രകടനം തന്നെയാണ് യുവനടൻ ദുൽക്കർ സൽമാൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. സുരേഷ് കൃഷ്ണ, സുനിൽ, രഞ്ജി പണിക്കർ, തുടങ്ങിയവരുടെ തന്മയത്തായ അഭിനയ മുഹൂർത്തങ്ങൾ വിസ്മരിക്കാനാവാത്ത അനുഭവം തന്നെ.

എന്തായാലും കാണാനും വായിക്കാനും നമ്മൾ ഏറെയിഷ്ടപ്പെടുന്ന ഇത്തരം പ്രമേയങ്ങളോട് സംവിധായകൻ രഞ്ജിത്തിനുള്ള പ്രണയം മലയാള സിനിമക്ക് ദൃശ്യ വസന്തത്തിന്റെയും വാക്ചാതുരിയുടെയും സുവർണ്ണ നിമിഷങ്ങളാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നതെന്നു നിസ്സംശയം പറയട്ടെ.

Tho Hamaari Personality Kaisa Laga?

Tho Hamaari Personality Kaisa Laga?

When someone enters the dark room of creative productions to create something for the social good, with a package of certain essential realizations, it’s definite that the Indian ‘blind literates’ will make attacking moves upon the negative connotations that they will give birth from the very work itself. It is from this very personal opinion that I would like to share with you how wholeheartedly I’ve enjoyed watching Rajkumar Hirani’s PK movie, that too in the joy of having such wonderful audience.

In response to many of my friends’ queries, I must say, that PK is not a controversial movie. A controversy is a kind of deliberate allegation against an individual or an organisation etc. Most of the times, controversies lacks solid evidences to prove them. Thus PK is actually a strong argument as well as statement, placed before the spectators’ own court of justice, to be either validated or rejected, and for me, the work is highly valid in all respects. I really felt ashamed to realise with my own eyes how worse has our political conscience nowadays become to admire the ‘Nil powerful’ ‘Artificial Gods & Godesses’ instead of the ‘All powerful’ ‘GODS’ who created us. The movie is a mirror positioned against the height of stupidities we, the Indian population are being engaged in, in the name of the ‘Omnipotent’ nature of the God that we’ve read from our own sacred-books.

Previously, Rakesh Roshan had given a try through the fiction work ‘Koi Mil Gaya’, to analyse how insecure the mankind itself, relations and the life in this world has become, having narrated through the eyes of the Alien. The movie happens to be remembered at this occasion because PK also follows somewhat the same path of narration to portray how dangerously the dis-beliefs, mis-beliefs, superstitions, money-for-lust-idea, religious in-tolerances and et al. crept our lives & plays a significant role in guiding our important decisions in life.

I’m totally disappointed about the blind-fold protests going on round the country, demanding the withdrawal/censorship of PK, stating that the entire movie, its treatment, some particular visuals and the script has wounded the religious sentiments, which they say is unpatriotic. And lemme ask you my dear ‘literate’ political ideologist, how do you define the term ‘religion’? Arguing for a good cause means wounding the religious sentiments? And how many of you (I mean the protesters) have watched & absorbed the movie in its fullness? Hello, GOD is not a single entity. It doesn’t belong to any religion/population/nation. It’s in reality a choice of belief that the public deserves to make. A religion/belief/cast is never a forced choice. As PK answers in the movie: “there are two God; one is the one who created us and the other is the one who is created by us. And the ‘right number’ is to believe on that God who created us!!!
And one more thing…My eyes truly fills with tears whenever I remember those such beautiful visuals of the two pairs- PK & Jaggu (Aamir Khan & Anushka Sharma) and Sarfraz Yousuf & Jaggu (Sushant Singh Rajput & Anushka Sharma), sharing the grace & joy of the very feeling of ‘true love’ beyond religious/national/ideological boundaries.

Once again, I’m well impressed with the perfectionist performance of Aamir Khan with his complete dedication sprayed out through even the subtle gestures & mannerisms of the character PK. Also a big hug for Anushka Sharma for such matured & loving acting as Jagat Janani (Jaggu)!!!

Looking forward for more brave attempts inspired from the journey of PK, celebrating the beauty of art in the age of mechanical reproduction.

The Bucket of Life

The Bucket of Life

“We live, we die, and the wheels on the bus go round and round.”

This is what the ‘followers’ of ‘The Bucket List’ love to share with the world audience after experiencing one of the most touching and powerful visual projections by Rob Reiner on an unusual journey of two characters from life to death.

As the name suggests, ‘The Bucket List’ introduces a wish list of things to do before they ‘kick the bucket’ (as metaphorically presented in the film).

Carter Chambers is basically an amateur historian, but his world was confined to the job of a blue-collar mechanic at the McCreath body shop. His favourite TV show is ‘Jeopardy’. Edward Cole is a four time divorced billionaire and hospital owner who enjoys teasing and tormenting his personal care taker Thomas. Though Thomas reveals his name as Matthew at a point, Edward makes a strong defense saying that the name Matthew is too biblical. He like drinking Kopi Luwak, one of the most expensive coffees in the world.

After discovering the spread of lung cancer, Edward and Carter are admitted or queued in the same room for chemo treatment. Edward’s first impression about Carter is that “he looks half-dead already”.

   The film portrays the harsh realities of life along with some factual realizations which we common people tend to discard calling them intellectual or philosophical. Carter is a man who has travelled across the ever ending paths of the history and mystery of life. This itself is the reason why Edward gets attracted to Carter within such a short span of time.

As soon as both of them becomes aware of the truth that the term of their remaining life is only one year approximately, Edward insists Carter to get ready for a ‘final splash’ to fulfill all those wishes in the Bucket List in the power of his financial backup.

Carter joins with Edward for the adventurous journey, denying the objections of his wife Virginia. The remaining part of the movie depicts the touching rhythm and inspiring pace of life.

Sky diving, laugh till I cry, help an extremely stranger for his good, kiss the most beautiful girl in the world etc. are some of the interesting wishes in the Bucket List which adds beauty to the meaning of the very title of the movie.

Amidst the heart-felt celebrations...
Amidst the heart-felt celebrations…

As the film progresses, we can see the joyful Carter and Edward sharing chit-chats, sitting at the top of a great pyramid where they reveals the points at which they utterly failed in their lives. Carter feels less love with his wife. Edward is deeply hurt because of the separation with his only daughter who ignored him after he drove away her abusive husband.

The lovely friendship of Edward and Carter meets with a twist when Edward gets angry on Carter’s move to re-unite Edward and his daughter. There we witness a sudden collapse in their friendship which is followed by Carter’s return to his home and Edward’s lonely moments where he cries desperately for the first time in his life.

The wish ‘laugh till I cry’ is striked off by Carter through their last meeting, where carter describes an interesting story behind Kopi Luwak and makes a loud prolonged laugh till he cry.

The most beautiful part of the movie is the way how Edward crosses the wish to kiss the most beautiful girl in the world. He re-unites with his daughter and there he finds his grand daughter which he never knew that he had. He gives an affectionate kiss on her cheek and fulfills his so called wish.

The film closes through a couple of heart touching emotional clips, including Edward’s funeral speech after Carter’s death where he remembers who was Carter to him and how special he was; the visual picture of Matthew placing a Chock full o’Nuts coffee can alongside another can with the Bucket List placed at the middle after crossing the wish ‘witness something truly majestic’

“Even now I cannot understand the measure of a life, but I can tell you this. I know that when he died, his eyes were closed and his heart was open. And I’m pretty sure he was happy with his final resting place, because he was buried on the mountain and that was against the law.”

This is how Carter’s epilogue ends in the movie. This film is not about life; not about death. But it is all about what matters for us in the lonely path of life between life and death. For me, it is not a film. It is just a reminder to make us think of what we can do to be happy and to make others happy in this dark room of life.

Everyone are strangers at first. Come; let’s make our Bucket Lists before we kick the buckets!